ഗാന്ധിനഗര്‍: ഗുജറാത്തിലെ വ്യാജമദ്യ ദുരന്തത്തില്‍ മരണം പതിനെട്ടായി. മദ്യം കഴിച്ച നിരവധി പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നു.
ബോട്ടാഡ്, അഹമ്മദാബാദ്, ഭാവ്നഗര്‍ എന്നീ സ്ഥലങ്ങളിലെ ആശുപത്രികളിലാണ് ഇവര്‍ ചികിത്സയില്‍ കഴിയുന്നത്.
മൂന്ന് ഗ്രാമങ്ങളില്‍ നിന്നുള്ളവരാണ് മദ്യദുരന്തത്തിന് ഇരയാക്കപ്പെട്ടവര്‍. ബോട്ടഡില്‍ പ്രാദേശികമായി നിര്‍മ്മിച്ച മദ്യം, ഇന്നലെയാണ് പലരും വാങ്ങി കഴിച്ചത്. ഉടന്‍ തന്നെ ചിലര്‍ക്ക് മസ്‌തിഷ്‌ക മരണം സംഭവിച്ചു. സമ്ബൂര്‍ണ മദ്യനിരോധനം നിലനില്‍ക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. എ ടി എസും കേസ് സമാന്തരമായി അന്വേഷിക്കും. കേസില്‍ ഒരാളെ അറസ്റ്റ് ചെയ്യുകയും രണ്ട് പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തിട്ടുണ്ട്.

Post a Comment