മട്ടാഞ്ചേരി: ഹോട്ടലിലെ ക്യൂ ആര്‍ കോഡ് മാറ്റി സ്വന്തം ക്യൂ ആര്‍ കോഡ് വച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍.
മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന്‍(33) ആണ് പിടിയിലായത്.
ജൂണ്‍ ആറിനാണ് തോപ്പുംപടി പോസ്റ്റ് ജംഗ്ഷന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂ ആര്‍ കോഡ് മാറ്റി മിഥുന്‍ സ്വന്തം അക്കൗണ്ടിന്റെ ക്യൂ ആര്‍ കോഡ് വച്ചത്. ഹോട്ടലുടമയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment