രാജ്യത്ത് 24 മണിക്കൂറിനിടെ ഇരുപതിനായിരത്തിലേറെ പുതിയ കൊവിഡ് കേസുകള്‍ ; 58 മരണം

 


ദില്ലി: രാജ്യത്ത് കൊവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുന്നു. 24 മണിക്കൂറിനിടെ, 20,044 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

4.8 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. രാജ്യത്ത് നിലവില്‍ 1,40,760 ആക്ടീവ് കേസുകളാണുള്ളത്. മരണ നിരക്കും മാറ്റമില്ലാതെ തുടരുകയാണ്.

24 മണിക്കൂറിനിടെ 58 കൊവിഡ് മരണം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 5,25,660 ആയി. വെള്ളിയാഴ്ച 20,038 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്നത്. 47 മരണവും റിപ്പോ‍ര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാനത്തും കൊവിഡ് വ്യാപന തോത് മാറ്റമില്ലാതെ തുടരുകയാണ്.

ഇന്നലെ 2,871 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 729 പേര്‍ക്ക് ജില്ലയില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചു.

എറണാകുളം-634, കൊല്ലം-348, കോട്ടയം-291, തൃശ്ശൂര്‍-182, പത്തനംതിട്ട-171, ആലപ്പുഴ-161, പാലക്കാട്-97, കോഴിക്കോട്-67, മലപ്പുറം-64, ഇടുക്കി-57, കണ്ണൂര്‍-38, കാസര്‍കോട്-17, വയനാട്-15 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ രോഗികളുടെ എണ്ണം. അതേസമയം വെള്ളിയാഴ‍്‍ച സംസ്ഥാനത്ത് മരണം റിപ്പോര്‍ട്ട് ചെയ്തില്ല.

Post a Comment

Previous Post Next Post