സമൂഹമാധ്യമങ്ങളിൽ പ്രശസ്തി കൂട്ടുന്നതിന് വാഹനങ്ങളിൽ നിയമലംഘനങ്ങൾ നടത്തുന്നവർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. ഇത്തരത്തിൽ വിഡിയോകൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവർെക്കതിരേ കർശന നടപടി സ്വീകരിക്കുമെന്ന് എം.വി.ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ എക്സ്ഹോസ്റ്റിൽ മാറ്റംവരുത്തി വിഡിയോ ചിത്രീകരിച്ച യുവാക്കളെ എം.വി.ഡി പിടികൂടിയിരുന്നു.നേരത്തേ അഞ്ചുപേർ ഒരു ബൈക്കിൽ സഞ്ചരിക്കുന്നതിന്റെ വിഡിയോ പങ്കുവച്ച വിദ്യാർഥികളേയും അധികൃതർ പിടികൂടി താക്കീത് ചെയ്തിട്ടുണ്ട്. റീൽസെടുക്കാൻ വേണ്ടി സ്കൂട്ടറില്‍ അഞ്ച് പേർ സഞ്ചരിക്കുകയായിരുന്നു. ഇടുക്കി ആർ.ടി.ഒ ആർ. രമണൻ ഇവർക്ക് നൽകിയ മാതൃകാപരമായ ശിക്ഷയും സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. വിദ്യാർഥികളെ ഇടുക്കി ഗവൺമെന്റ് ആശുപത്രിയിൽ രണ്ടുദിവസത്തെ സാമൂഹിക സേവനത്തിനാണ് ആർ.ടി.ഒ നിയോഗിച്ചത്.അനധികൃത എക്സ്ഹോസ്റ്റുകൾ വ്യാപകം
നിയമലംഘനങ്ങൾ റീൽസ് ആക്കുന്നവർക്ക് പണികിട്ടും; വീട്ടിലെത്തി പൊക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്
Alakode News
0

Post a Comment