സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന് 960 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 38280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 120 രൂപയാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 4785 രൂപയാണ്. തുടർച്ചയായ മൂന്ന് ദിവസം ഇടിഞ്ഞ സ്വർണവില ഒറ്റയടിക്ക് കൂടുകയായിരുന്നു.

Post a Comment