മലയോര മേഖലയിൽ ശക്തമായ മഴ; കണ്ണൂരില്‍ 4 വരെ യെല്ലോ അലര്‍ട്ട്



കണ്ണൂര്‍: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്നു മുതല്‍ 4 വരെ കണ്ണൂര്‍ ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

ഇന്നലെ പെയ്ത മഴയില്‍ തളിപ്പറമ്ബില്‍ 32.4 മില്ലീമീറ്റര്‍, തലശ്ശേരിയില്‍ 47.4 മില്ലീമീറ്റര്‍, ഇരിക്കൂറില്‍ 32 മില്ലീമീറ്റര്‍, കണ്ണൂരില്‍ 46.4 മില്ലീമീറ്റര്‍ എന്നിങ്ങനെ മഴ രേഖപ്പെടുത്തി. കണ്ണൂര്‍, ചെറുവാഞ്ചേരി, മട്ടന്നൂര്‍, ആറളം ഭാഗങ്ങളില്‍ ഇന്നലെ രാവിലെ വരെ 40 മുതല്‍ 45 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചു.

കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ അടുത്ത 24 മണിക്കൂറിനിടെ 20 മുതല്‍ 120 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനിടയുണ്ടെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.മഴ ശക്തമായതോടെ മലയോര മേഖലകളില്‍ പുഴകളും തോടുകളും കര കവിഞ്ഞൊഴുകാന്‍ തുടങ്ങി.

Post a Comment

Previous Post Next Post