ശ്രീ​ക​ണ്ഠ​പു​രം-​ചെ​മ്പ​ന്തൊ​ട്ടി-​ന​ടു​വി​ൽ റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണം: സജീവ് ജോസഫ് എംഎൽഎ

 


ശ്രീ​ക​ണ്ഠ​പു​രം: ഇ​രി​ക്കൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പൊ​തു​മ​രാ​മ​ത്ത് റോ​ഡു​ക​ളി​ലൊ​ന്നാ​യ ശ്രീ​ക​ണ്ഠ​പു​രം -ചെ​മ്പ​ന്തൊ​ട്ടി -ന​ടു​വി​ൽ റോ​ഡ് നി​ര്‍​മാ​ണം ഉ​ട​ന്‍ ആ​രം​ഭി​ക്ക​ണ​മെ​ന്ന് കി​ഫ്ബി സി​ഇ​ഒ കെ.​എം. ഏ​ബ്ര​ഹാ​മി​നോ​ട് സ​ജീ​വ് ജോ​സ​ഫ് എം​എ​ല്‍​എ ആ​വ​ശ്യ​പ്പെ​ട്ടു.

9.76 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യം വ​രു​ന്ന റോ​ഡ് പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് തീ​ർ​ത്തും യാ​ത്രാ യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്നി​രി​ക്കു​ക​യാ​ണ്. ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന വാ​ഹ​ന സാ​ന്ദ്ര​ത ഏ​റെ​യു​ള്ള റോ​ഡു​ക​ളി​ലൊ​ന്നാ​ണി​ത്. നി​ര്‍​മാ​ണം വൈ​കു​ന്ന​തി​ല്‍ ജ​ന​ങ്ങ​ള്‍ ഏ​റെ ബു​ദ്ധി​മു​ട്ട് നേ​രി​ടു​ക​യാ​ണ്.

റോ​ഡി​ന് 31.91 കോ​ടി രൂ​പ​യു​ടെ ധ​നാ​നു​മ​തി ന​ല്‍​കു​ക​യും പ​ദ്ധ​തി പി​ന്നീ​ട് കി​ഫ്ബി ഡി​സൈ​ന്‍ റി​വ്യു ചെ​യ്ത​തി​നെ തു​ട​ര്‍​ന്ന് എ​സ്റ്റി​മേ​റ്റ് പു​തു​ക്കു​ക​യും 47.86 കോ​ടി രൂ​പ​യു​ടെ പു​തി​യ എ​സ്റ്റി​മേ​റ്റ് അം​ഗീകാ​ര​ത്തി​നാ​യി കി​ഫ്ബി പ​രി​ഗ​ണി​ച്ചു വ​രു​ന്ന​താ​യും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും കി​ഫ്ബി അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യി സ​ജീ​വ് ജോ​സ​ഫ് അ​റി​യി​ച്ചു.

ടെ​ൻ​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി കാ​ല​വ​ര്‍​ഷ​ത്തി​നു​ശേ​ഷം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ച​ത്.

Post a Comment

Previous Post Next Post