22ാം കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ന് തിരിതെളിയും. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30ന് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായി. ഇംഗ്ലണ്ടിലെ ബിര്‍മിങ്ഹാമിലാണ് മത്സരങ്ങള്‍. കൊവിഡ് ജാഗ്രതയില്‍ വിട്ടുവീഴ്ച പാടില്ലെന്ന് താരങ്ങൾക്ക് മുന്നറിയിപ്പുണ്ട്. പിവി സിന്ധുവായിരിക്കും ഇന്ത്യയുടെ പതാകയേന്തുക. 15 ഇനങ്ങളിലായി 215 കായികതാരങ്ങള്‍ ഇന്ത്യയില്‍ നിന്ന് മത്സരിക്കും. 72 രാജ്യങ്ങളില്‍ നിന്നുള്ളവർ മേളയിൽ മാറ്റുരയ്ക്കും.
Post a Comment