വനിത-ശിശു വികസന വകുപ്പിന് കീഴിലെ അങ്കണവാടികളിൽ ഓഗസ്റ്റ് ഒന്ന് മുതൽ പാലും മുട്ടയും വിതരണം ചെയ്യും. കുട്ടികളുടെ പോഷകാഹാര നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ആഴ്ചയിൽ രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും നൽകുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
2022-23 സാമ്പത്തിക വർഷത്തെ വിതരണത്തിന് ആവശ്യമായ തുകയുടെ ആദ്യ ഗഡു വനിത-ശിശുവികസന വകുപ്പ് അനുവദിച്ചിട്ടുണ്ട്. അഞ്ച് മാസത്തേക്കുള്ള ഫണ്ട് ജില്ലാ വനിത-ശിശുക്ഷേമ ഓഫീസർമാർക്ക് കൈമാറി.
Post a Comment