പീഡന കേസിൽ പിസി ജോർജ് അറസ്റ്റിൽ

 


പീഡന പരാതിയില്‍ മുൻ ജനപക്ഷം എംഎൽഎ പിസി ജോർജിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് പിസി ജോർജിനെതിരെ കേസെടുത്തത്. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. പിസി ജോർജ് മുറിയിൽ വിളിച്ചുവരുത്തി കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു. മ്യൂസിയം പൊലീസാണ് പിസി ജോർജിനെ ഗസ്റ്റ് ഹൗസിൽ എത്തി അറസ്റ്റ് ചെയ്തത്.

Post a Comment

Previous Post Next Post