വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ടൗണിൽ പട്ടാപകൽ കാട്ടുപന്നിയാക്രമണം 2 പേർക്ക് പരിക്ക്. വെള്ളരികുണ്ട് തെക്കേ ബസാറിൽ തട്ടുകട നടത്തുന്ന പുങ്ങഞ്ചാൽ സ്വദേശിയും മുൻ പഞ്ചായത്ത് മെമ്പറുമായ രാമൻ (55) വെള്ളരിക്കുണ്ടിലെ തോമസ് ജോർജ് ചക്കുങ്കൽ (58) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്ക് പറ്റിയവർ കാഞ്ഞങ്ങാട് ജില്ലാ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലിഷ് മീഡിയം സ്ക്കൂളിൻ്റെ സമീപത്തായാണ് കാട്ടുപന്നി രണ്ട് പേരെയും അക്രമിച്ചത്. നിരവധി വിദ്യാർത്ഥികൾ കടന്നു പോകുന്ന വഴിയാണ്. ഇന്ന് സ്ക്കൂൾ അവധി ആയതിനാൽ വൻ ദുരന്തം ഒഴിവായി. മലയോര മേഖലയിൽ പകൽ സമയങ്ങളിലും കാട്ടുപന്നിയുടെ അക്രമണം വർദ്ധിച്ചു വരികയാണ്. യാതൊരു നിയന്ത്രണവുമില്ലാതെ കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ മലയോരവാസികളുടെ ജീവനും കൃഷിക്കും ഭീഷണിയായി മാറുകയാണ്
.jpeg)
Post a Comment