കണ്ണൂർ ജില്ലാ കോടതി വളപ്പിൽ സ്ഫോടനം. ഉച്ചയോടെയാണ് സംഭവം. പരിസരം വൃത്തിയാക്കിയ ശേഷം മാലിന്യം കത്തിച്ചപ്പോഴാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഡോഗ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ സ്ഫോടക വസ്കുതക്കളുടെ സാന്നിധ്യമൊന്നും കണ്ടെത്താനായിട്ടില്ല.ബോംബ് സ്ഫോടനമല്ല നടന്നതെന്നാണ് നിലവിലെ ധാരണയെന്ന് പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഉപയോഗ ശൂന്യമായ ട്യൂബ് ലൈറ്റുകളോ മറ്റോ ചൂട് കൂടി പൊട്ടത്തെറിച്ചതായിരാക്കമെന്നും സംശയമുണ്ട്.
Post a Comment