ആഭ്യന്തര സര്‍വീസ് വര്‍ധിപ്പിക്കാനൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം: വിമാന കംപനികളുമായി കരാര്‍റിലേര്‍പ്പെടാന്‍ കിയാല്‍ നീക്കം തുടങ്ങി



കണ്ണൂര്‍:കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ വിമാന കംപനികളുടെ സര്‍വീസിനായി ശ്രമം തുടര്‍ന്ന് കണ്ണൂര്‍ വിമാനത്താവള കംപനിയായ കിയാല്‍.

വിസ്താര, സ്പൈസ് ജെറ്റ്, അലയന്‍സ് എയര്‍ മുതലായ കംപനികളെ ആഭ്യന്തര സര്‍വീസ് നടത്താന്‍ ക്ഷണിക്കാനാണ് തീരുമാനം.

ഇതിന് സര്‍കാര്‍ തലത്തില്‍ അനുമതി ലഭിച്ചിട്ടുണ്ട്. കോവിഡിന് ശേഷം അതീവഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് നവാഗത വിമാനത്താവളമായ കണ്ണൂര്‍ മുന്‍പോട്ടു പോകുന്നത്. നിലനില്‍പ്പു തന്നെ അപകടകരമായ അവസ്ഥയിലാണ് ആഭ്യന്തര സര്‍വിസിലൂടെ വരുമാനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നത്.

അഞ്ചുവര്‍ഷം മുന്‍പ് വിമാനത്താവളം ഉദ്ഘാടനം ചെയ്ത ഘട്ടത്തില്‍ സ്പൈസ് ജെറ്റ് ഉള്‍പെടെയുള്ള കംപനികള്‍ സര്‍വീസിന് താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ അന്നത് കേന്ദ്ര അനുമതിയില്ലാത്തതിനാല്‍ നടന്നില്ല. മാരന്‍ ഗ്രൂപിന്റെ വ്യോമയാന കംപനിയായ സ്പേസ് ജെറ്റ് ഇപ്പാള്‍ അതീവ പ്രതിസന്ധിയിലാണ് കടന്നുപോകുന്നത്.

Post a Comment

Previous Post Next Post