എലിപ്പനി: ജാഗ്രത പാലിക്കണം - ഡി.എം.ഒ.




എലിപ്പനിയും അത് മൂലമുള്ള സംശയാസ്പദമായ മരണവും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ നാരായണ നായ്ക്ക്‌ അറിയിച്ചു. മലിനജലവുമായി സമ്പർക്കമുള്ളവരും ഉണ്ടാകാൻ സാധ്യതയുള്ളവരും പ്രത്യേകിച്ച് ശുചീകരണപ്രവർത്തനങ്ങളിലേർപ്പെടുന്നവരും പ്രതിരോധഗുളിക കഴിക്കണം. ഗുളികയുടെ ഒരു ഡോസ് ഒരാഴ്ച മാത്രമേ രോഗത്തിനെതിരേ സുരക്ഷ നൽകൂ. അതിനാൽ മലിനജലവുമായി സമ്പർക്കം തുടരുന്നവർ ഓരോ ആഴ്ചയും പ്രതിരോധഗുളിക കഴിക്കണം.

ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിലും പ്രതിരോധഗുളിക സൗജന്യമായി ലഭിക്കും.


Post a Comment

Previous Post Next Post