കനത്ത മഴയില്‍ കാര്‍ പുഴയില്‍ വീണ് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം, കാര്‍ പുഴയില്‍ വീണത് കാണാന്‍ കരയില്‍ തടിച്ചുകൂടിയിട്ടും രക്ഷകരാകാന്‍ തയ്യാറാകാതെ നാട്ടുകാര്‍



നാഗ്പുര്‍: കനത്ത മഴയെത്തുടര്‍ന്ന് പുഴയില്‍ വീണ കാര്‍ യാത്രക്കാരായ മൂന്നു പേര്‍ മരിച്ചു. കാര്‍ പുഴയില്‍ വീണത് കാണാന്‍ കരയില്‍ നിരവധി ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആരും ഇവരെ രക്ഷിക്കാന്‍ തയാറായില്ല.

കാര്‍ മുങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. വാഹനത്തിനുള്ളില്‍നിന്നും കൈ പുറത്തേക്കിട്ടിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ആകെ ആറു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ കാണാതായി. മരിച്ചതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.

സാവ്നെര്‍ ടെഹ്സിലില്‍ പാലം കടക്കുന്നതിനിടെയാണ് കാര്‍ പുഴയിലേക്കു മറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Post a Comment

Previous Post Next Post