ആലക്കോട് ടൗണിൽ മെക്കാഡം റോഡിൽ ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട കുഴി വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി



ആലക്കോട്: ആലക്കോട് ടൗണിൽ
മെക്കാഡം റോഡിൽ ടാറിംഗ് പൊട്ടിപ്പൊ
ളിഞ്ഞ് രൂപപ്പെട്ട കുഴി വാഹനങ്ങൾക്കും
യാത്രക്കാർക്കും അപകടമുയർത്തുന്നു.
ന്യൂബസാറിൽ കനറാ ബാങ്കിന് സമീപ
ത്തായാണ് മെയിൻ റോഡ് തകർന്ന് കുഴി
ഉടലെടുത്തത്. മെക്കാഡം റോഡിന്റെ നടുഭാഗത്തായി ടാറിംഗ് പൊട്ടിപ്പൊളിഞ്ഞ് രൂപപ്പെട്ട കുഴി അനുദിനം വലുതായി
ക്കൊണ്ടിരിക്കുകയാണ്. ബൈക്കുകളും
ഓട്ടോറിക്ഷകളും അടക്കമുള്ള ചെറുവാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്. കുഴിയിൽ ചെളി വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളിൽ
കാൽനടയാത്രക്കാരെയും വലയ്ക്കുന്നു
ണ്ട്. വാഹനങ്ങൾ ചീറിപ്പാഞ്ഞ് പോകു
മ്പോൾ ചെളി വെള്ളം തെറിക്കുന്നതിന്
പുറമെ മെറ്റലുകൾ തെറിക്കുന്നതും യാത്രക്കാർക്ക്
അപകടമുയർത്തുന്നുണ്ട്. നിമിഷംപ്രതി നൂറുകണക്കിന് വാഹനങ്ങളും
യാത്രക്കാരും സഞ്ചരിക്കുന്ന തിരക്കേറിയ പാതയിലാണ് അപകടം പതിയിരിക്കുന്നത്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യമുയർന്നു.

Post a Comment

Previous Post Next Post