രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു; 4 പേര്‍ മരിച്ചു

കര്‍ണാടകയിലെ ശിരൂര്‍ ടോള്‍ പ്ലാസയില്‍ ആംബുലന്‍സ് നിയന്ത്രണം വിട്ട് മറിഞ്ഞ് 4 പേര്‍ മരിച്ചു. അപകടത്തിൽ 4 പേർക്കു പരുക്കേറ്റു. 

രോഗിയും രണ്ട് അറ്റന്‍ഡര്‍മാരും ടോള്‍ ബൂത്തിലെ ജീവനക്കാരനുമാണ് മരിച്ചത്. പരിക്കേറ്റവരില്‍ 2 പേരുടെ നില ഗുരുതരമാണ്. റോഡിലെ വെള്ളത്തിൽ തെന്നിമാറിയ ആംബുലൻസ് ടോൾ ബൂത്ത് ക്യാബിനിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Post a Comment

Previous Post Next Post