കാർത്തികപുരം ഗവ. സ്കൂൾ കോംപ്ലക്സ് ഉദ്ഘാടനം ചെയ്തു


ആലക്കോട് : കാർത്തികപുരം ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് 10 കോടി രൂപ ചെലവിൽ നിർമിച്ച ഹയർ സെക്കൻഡറി കോംപ്ലക്സ് മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സജീവ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. 28 മുറികൾ, സയ ൻസ്-കംപ്യൂട്ടർ ലാബുകൾ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സയൻസ് കോംപ്ലെക്സ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. കെ.കെ.രത്നകുമാരി അനുമോദനം നടത്തി. ജില്ലാ പഞ്ചായത്തംഗം ടി.സി.പ്രിയ, ബിന്ദു ഷാജു ഏറത്തേൽ, ജോയി കൊന്നക്കൽ, കെ.ടി.സുരേഷ്‌കുമാർ, സരിത ജോസ്, ഇ.ആർ.ഉദയകുമാരി, എം.സി.ജനാർദനൻ, വി.ടി.ചെറിയാൻ കുട്ടി, കെ.എസ്.ചന്ദ്രശേഖരൻ, എൻ.എം.രാജു എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ.എൻ.സതീഷ് ബാബു റിപ്പോർട്ട് അവതരിപ്പിച്ചു.





Post a Comment

Previous Post Next Post