മങ്കി പോക്സെന്ന് സംശയത്തില്‍ ഒരാള്‍ പരിയാരത്ത് നിരീക്ഷണത്തില്‍; ചികില്‍സയിലുള്ളത് വിദേശത്ത് നിന്നെത്തിയ കണ്ണൂരുകാരന്‍; ശ്രവ പരിശോധന നിര്‍ണ്ണായകമാകും

 


പരിയാരം: മങ്കി പോക്സെന്ന് സംശയം ഒരാള്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തില്‍.

അടുത്ത ദിവസം വിദേശത്തുനിന്ന് എത്തിയ ആളായതിനാല്‍ ഇദ്ദേഹത്തിന്റെ ശ്രവങ്ങള്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലക്കാരന്‍ തന്നെയായ ഇയാള്‍ക്ക് ചില ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും റിപ്പോര്‍ട്ട് വന്നശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാന്‍ കഴിയൂ എന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു.

Post a Comment

Previous Post Next Post