മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസ്: ശബരീനാഥനെ ചോദ്യം ചെയ്യാന്‍ പൊലീസ്; ഹാജരാകാന്‍ നോട്ടീസ് നല്‍കി

 


തിരുവനന്തപുരം : വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെ.എസ്.ശബരീനാഥന് പൊലീസ് നോട്ടീസ്.

വധശ്രമത്തിന്‍്റെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണത്തിന്‍്റെ ഭാഗമായിട്ടാണ് ചോദ്യം ചെയ്യല്‍.

നാളെ 11 മണിക്ക് അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണറുടെ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസിന്‍്റെ ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാനുള്ള സാധ്യതയെക്കുറിച്ച്‌ ശബരീനാഥന് ഒരു വാട്സാപ്പ് ഗ്രൂപ്പില്‍ നിര്‍ദേശിക്കുന്നതിന്‍്റെ സ്ക്രീന്‍ഷോട്ട് കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു.

ഇതേക്കുറിച്ച്‌ പൊലീസ് നേരത്തെ തന്നെ അന്വേഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശബരിയെ നേരിട്ട് വിളിച്ചു വരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നത്. വിമാനത്തില്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ടിക്കറ്റ് എടുത്ത് നല്‍കിയ നേതാക്കളെ കേന്ദ്രീകരിച്ച്‌ കണ്ണൂരിലും അന്വേഷണം നടക്കുന്നുണ്ട്.

Post a Comment

Previous Post Next Post