ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്‌ക്ക് ആദ്യ മെഡല്‍. ജാവ്‌ലിന്‍ ത്രോയില്‍ നീരജ് ചോപ്ര ഇന്ത്യയ്‌ക്കായി വെള്ളി നേടി. 88.13 മീറ്റര്‍ എറിഞ്ഞാണ് നീരജ് രണ്ടാമതെത്തിയത്. 90.46 മീറ്റര്‍ എറിഞ്ഞ ഗ്രനാഡെ താരം ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണാണ് സ്വര്‍ണം. ഒളിമ്പിക് ജേതാവായ നീരജ് സ്വര്‍ണ പ്രതീക്ഷയുമായാണ് ലോക ചാമ്പ്യന്‍ഷിപ്പിന് എത്തിയത്. ചാമ്പ്യന്‍ഷിപ്പില്‍ 2003ന് ശേഷം ആദ്യമായാണ് ഇന്ത്യ മെഡല്‍ നേടുന്നത്.

Post a Comment