ദേശീയ പതാക ഉപയോഗ നിയമത്തില്‍ ഭേദഗതി; ദേശീയ പതാക ഇനി രാത്രിയും പാറിക്കാം
ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ഇതുസംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തി.
‘ആസാദി കാ അമൃത് ഉത്സവി’ന്റെ ഭാഗമായി ആഗസ്റ്റ് 13 മുതല്‍ 15 വരെ നടപ്പാക്കുന്ന ‘എല്ലാ വീട്ടിലും ത്രിവര്‍ണം’ പരിപാടിയിലൂടെ ദേശീയ പതാക ഉപയോഗം കൂടുതല്‍ ജനകീയമാക്കുന്നതിനാണ് സര്‍ക്കാര്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും അയച്ചതായി ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.

Post a Comment