കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കും

 


കേരളത്തിന്റെ സ്വന്തം ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വീസായ കേരള സവാരി ചിങ്ങം ഒന്നു മുതല്‍ ആരംഭിക്കും. ഓലെയ്ക്കും ഊബറിനും ബദലായാണ് ഓണ്‍ലൈന്‍ ഓട്ടോ ടാക്സി സര്‍വീസ് വരുന്നത്

500 ഡ്രൈവര്‍മാരുടെ പരിശീലനം പൂര്‍ത്തിയായിക്കഴിഞ്ഞതായി അധികൃതര്‍ അറിയിച്ചു. തര്‍ക്കങ്ങളില്ലാത്ത സുരക്ഷിത യാത്രയാണ് കേരള സവാരിയുടെ പ്രധാന ലക്ഷ്യം. ഐ.ടി, പൊലീസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടം തിരുവനന്തപുരത്താണ് നടപ്പാക്കുക. സര്‍ക്കാര്‍ മേഖലയിലെ ആദ്യ ഓട്ടോ ടാക്സി സംവിധാനമാണ് ഇതോടെ യാഥാര്‍ത്ഥ്യമാകുന്നത്.


ഊബര്‍, ഓല മാതൃകയില്‍ കേരള സവാരി എന്ന പേരില്‍ ഓണ്‍ലെന്‍ ഓട്ടോ, ടാക്സി സേവനം തുടങ്ങുന്നത് സംബന്ധിച്ച്‌ കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡാണ് സര്‍ക്കാറിന് നിര്‍ദേശം സമര്‍പ്പിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് പദ്ധതിക്ക് തുടക്കമാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും പലവിധ കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു.

24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സെന്‍ററാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. സോഫ്റ്റ്‍വെയര്‍, ജി.പി.എസ് ഏകോപനം, കാള്‍ സെന്‍റര്‍ എന്നിവ സജ്ജമായിക്കൊണ്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഓട്ടോ ടാക്സി ബുക്ക് ചെയ്യുന്നതിന് മൊബൈല്‍ ആപ്പും ലഭ്യമാക്കും.

Post a Comment

Previous Post Next Post