മമ്പറത്ത് ബസ് വൈദ്യുതി തൂണിലിടിച്ച്‌ അപകടം; നാലുപേര്‍ക്ക് പരിക്ക്

 


മമ്പറം മമ്പറത്ത് ടൗണില്‍ സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് യു പി സ്കൂളിന് മുന്‍വശത്തെ വൈദ്യുതി പോസ്റ്റില്‍ ഇടിച്ച്‌ 4 പേര്‍ക്ക് പരിക്കേറ്റു.

അപകടത്തില്‍ രണ്ട് ബസ് ജീവനക്കാര്‍ക്കും രണ്ട് യാത്രക്കാര്‍ക്കുമാണ് പറിയ്ക്ക് സംഭവിച്ചത്. ഇവരെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്നാല്‍ ആരുടെയും പരിക്ക് ഗുരുതരമല്ല.


ഇന്ന് രാവിലെയാണ് കണ്ണൂര്‍ – കൂത്തുപറമ്ബ് റൂട്ടില്‍ ഓടുന്ന അശ്വതി ബസ് അപകടത്തില്‍ പെട്ടത്.

Post a Comment

Previous Post Next Post