അഗ്നിപഥ്; വ്യോമസേന റിക്രൂട്ട്മെന്റില്‍ അപേക്ഷിച്ചത് 2.72 ലക്ഷം പേര്‍

 


ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിയുടെ ഭാഗമായി ഇതുവരെ 2.72 ലക്ഷം പേര്‍ വ്യോമസേനയില്‍ ചേരാന്‍ രജിസ്റ്റര്‍ ചെയ്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

പ്രതിരോധ മന്ത്രാലയത്തിന്റെ മുഖ്യവക്താവ് എ ഭരത് ഭൂഷണ്‍ ബാബുവാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 24ന് ആരംഭിച്ച രജിസ്ട്രേഷന്റെ അവസാന തീയതി ജൂലൈ 5 ആണ്.

ജൂണ്‍ 14 നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്, ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്. ബീഹാര്‍, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ കത്തിക്കുന്നതുള്‍പ്പെടെ വ്യാപകമായ അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. തുടര്‍ന്ന് സര്‍ക്കാര്‍ പ്രായപരിധി 17.5 ല്‍ നിന്ന് 21 ആക്കി മാറ്റി. ഉയര്‍ന്ന പ്രായപരിധി 21 ല്‍ നിന്ന് 23 ആയും ഉയര്‍ത്തി.

Post a Comment

Previous Post Next Post