തളിപ്പറമ്പ് ആരോഗ്യവിഭാഗം ഹോട്ടലുകളിൽ നടത്തിയ റെയ്ഡിൽ ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങൾ പിടിച്ചെടുത്തു



തളിപ്പറമ്പ്: കരിമ്പം താലൂക്ക് ആശുപത്രിക്ക് സമീപത്തെ ഹോട്ടല്‍ റഹ്മത്ത്, തളിപ്പറമ്പ് താലൂക്ക് ആശുപത്രി കാന്റീന്‍ എന്നിവിടങ്ങളില്‍ ഇന്ന് രാവിലെ തളിപ്പറമ്പ് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡിൽ നിന്നാണ് ഭക്ഷ്യയോഗ്യമല്ലാത്ത സാധനങ്ങള്‍ പിടിച്ചത്.

റഹ്മത്തില്‍ നിന്നും 5 കിലോ പഴകിയ ചോറ്, താലൂക്ക് ആശുപത്രി കാന്റീനില്‍ നിന്ന് 10 കിലോ ചോറ്, 50 പൊറോട്ട, ആറ് ചപ്പാത്തി, ഒരു കിലോ ബീഫ്, അയല പൊരിച്ചത് എന്നിവയും പിടിച്ചെടുത്തു.

കോ-ഓപ്പറേറ്റീവ് ആശുപത്രി കാന്റീന്‍, മലബാര്‍ ഹോട്ടല്‍, മന്നയിലെ സിതാര ഹോട്ടല്‍ എന്നിവിടങ്ങളിലും റെയിഡ് നടന്നു. നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.അബ്ദുള്‍സത്താര്‍, ജെ.എച്ച്.ഐ ബിജോയ് പി.ജോസഫ് എന്നിവര്‍ റെയിഡില്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post