സ്വര്‍ണ വില കൂടി; 37,500ന് മുകളില്‍

 


സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് വില കൂടി. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,520 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാമിന് 4690 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,280 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ രണ്ട് ദിവസം വില താഴ്ന്ന സ്വര്‍ണത്തിന് ഇന്ന് കൂടുകയായിരുന്നു.

Post a Comment

Previous Post Next Post