കണ്ണൂര്‍: കേരള ഗ്രാമീണ്‍ ബാങ്ക് മാനേജ്മെന്റ് ഉറപ്പുകള്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് ജീവനക്കാർ ഇന്ന് സംസ്ഥാന വ്യാപകമായി പണിമുടക്കും. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളില്‍ മാനേജ് മെന്റ് ഉറപ്പുകള്‍ നല്‍കിയെങ്കിലും അതൊന്നും പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്കമെന്ന് സമര സമിതി നേതാക്കള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ വിവിധ സംഘടനകളുടെ നേതാക്കളായ ബിഗേഷ് ഉണ്ണിയന്‍, കെ.സി. സുമേഷ്, പി. ഉപേന്ദ്രന്, പി. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Post a Comment