കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ പിണറായി പാനുണ്ടയില്‍ ജിംനേഷ് (32) ആണ് മരിച്ചത്.
കുഴഞ്ഞു വീണാണ് ജിംനേഷ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മരിച്ചത് സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദനം മൂലമാണെന്ന് ആര്‍.എസ്.എസ് ആരോപിച്ചു.
ഇന്നലെ പിണറായിയില്‍ സി.പി.എം- ആര്‍.എസ്.എസ് സംഘര്‍ഷമുണ്ടായിരുന്നു. മര്‍ദനമേറ്റവര്‍ക്ക് ആശുപത്രിയില്‍ കൂട്ടിരുന്നയാളാണ് ജിംനേഷ് എന്നും പൊലീസ് അറിയിച്ചു.

Post a Comment