തൃശൂർ: യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ സിനിമാ നടൻ വിനീത് തട്ടിൽ ഡേവിഡ് അറസ്റ്റിൽ. സാമ്പത്തിക തർക്കത്തെ തുടർന്ന് തുറവൂർ സ്വദേശിയായ അലക്സ് എന്നയാളെയാണ് വിനീത് വെട്ടിപ്പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ ദിവസമാണ് സംഭവം. അലക്സിന്റെ വീട്ടിൽ വച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതിനു പിന്നാലെ കൈയിൽ കരുതിയിരുന്ന വടിവാൾ ഉപയോഗിച്ച് വിനീത് അലക്സിനെ വെട്ടുകയായിരുന്നു.
കൈയ്ക്ക് പരിക്കേറ്റ അലക്സ് ചികിത്സയിലാണ്. അലക്സ് പരാതി നൽകിയിതിനെ തുടർന്നാണ് വിനീതിനെ പോലീസ് അറസ്റ്റ് ചെയ്തത്.

Post a Comment