തിരുവനന്തപുരം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചുവിട്ടു. വയനാട് എംപിയും കോണ്‍ഗ്രസ് ദേശീയ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതിലാണ് നടപടി.
എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടേതാണ് തീരുമാനം. പിരിച്ചുവിട്ട വയനാട് ജില്ലാ കമ്മിറ്റിക്ക് പകരമായി ഏഴംഗ ആഡ്ഹോക് കമ്മിറ്റിയെ ചുമതലപ്പെടുത്തി.
ബഫർ സോൺ വിഷയത്തിൽ രാഹുൽ ഇടപെടുന്നില്ലെന്ന് ആരോപിച്ചാണ് എസ്എഫ്ഐ എംപിയുടെ ഓഫീസ് ആക്രമിച്ചത്. കേസില്‍ എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്‍റുമടക്കം അറസ്റ്റിലായിരുന്നു.
എസ്എഫ്ഐ ആക്രമണത്തെ തള്ളി സിപിഎമ്മും നേരത്തെ രംഗത്തുവന്നിരുന്നു.

Post a Comment