ജിഎസ്ടി: നിത്യോപയോഗ സാധനങ്ങളുടെ വില ഉയരാന്‍ സാധ്യത

 


നിത്യോപയോഗ സാധനങ്ങള്‍ക്ക് ജിഎസ്ടി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതോടെ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ സാധ്യത.

നിലവില്‍, തൈര്, മോര് എന്നിവയ്ക്ക് ജിഎസ്ടി ഈടാക്കിയിരുന്നില്ല. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, പായ്ക്കറ്റിലാക്കി വില്‍ക്കുന്ന തൈരിനും മോരിനും 5 ശതമാനത്തോളമാണ് ജിഎസ്ടി ഈടാക്കുക.

തൈര്, മോര് എന്നിവയ്ക്ക് പുറമേ, ലസി, പനിനീര്‍, തേന്‍, ശര്‍ക്കര, പപ്പടം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ്ടി ഏര്‍പ്പെടുത്തും. 200 ഗ്രാം മില്‍മ തൈരിന് 28 രൂപയാണ് വില. ജിഎസ്ടി ഏര്‍പ്പെടുത്തിയാല്‍ ഒന്നര രൂപയോളം വര്‍ദ്ധിക്കും. എന്നാല്‍, വില വര്‍ദ്ധനവ് സംബന്ധിച്ച അന്തിമ തീരുമാനം മില്‍മ അറിയിച്ചിട്ടില്ല. മറ്റു ബ്രാന്‍ഡുകളുടെ വില വര്‍ദ്ധനവ് 18 മുതലാണ് പ്രാബല്യത്തില്‍ വരുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫ്രീസ് ചെയ്തതല്ലാത്ത, പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഇറച്ചി, മീന്‍ എന്നിവയ്ക്കും ജിഎസ്ടി ഏര്‍പ്പെടുത്തും. കൂടാതെ, പായ്ക്കറ്റിലാക്കി വില്‍ക്കുന്ന ഗോതമ്ബുപൊടി, ധാന്യപ്പൊടി തുടങ്ങിയവയ്ക്കും ജിഎസ്ടി ഈടാക്കാനാണ് തീരുമാനം.

Post a Comment

Previous Post Next Post