500 ഇലക്‌ട്രിക് ബസുകള്‍ വാങ്ങുമെന്ന് കെഎസ്‌ആര്‍ടിസി

 


കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി ഒരു വര്‍ഷത്തിനുള്ളില്‍ 500 ഇലക്‌ട്രിക് ബസുകള്‍ വാങ്ങും. 450 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്കായി ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചു. പഴയ കരാര്‍ പ്രകാരമുള്ള 50 ഇ-ബസുകളില്‍ 15 എണ്ണം സിഫ്റ്റ് ആസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇവ ഉടന്‍ നിരത്തിലിറങ്ങും. തിരുവനന്തപുരം നഗരത്തില്‍ മാത്രം 70 ബസുകള്‍ ഓടിക്കും. അതില്‍ 50 എണ്ണം ഇലക്‌ട്രിക് ബസുകളായിരിക്കും.

Post a Comment

Previous Post Next Post