3419 കോടി രൂപയുടെ വൈദ്യുതി ബിൽ, വീട്ടുകാരൻ ആശുപത്രിയിൽ

 


മധ്യപ്രദേശിലെ ​ഗ്വാളിയോറിൽ വീട്ടുകാരന് ലഭിച്ചത് 3419 കോടി രൂപയുടെ വൈദ്യുതി ബിൽ. ബിൽ കണ്ട് ശാരീരികാസ്വാസ്ഥ്യം നേരിട്ട വീട്ടുകാരൻ ആശുപത്രിയിലായി. പ്രിയങ്ക ഗുപ്ത എന്ന പേരിലുള്ള ​ഗാർഹിക കണക്ഷനാണ് 3419 കോടിയുടെ ബിൽ ലഭിച്ചത്. ശരാശരി 1500 രൂപയുടെ ബില്ലാണ് ലഭിക്കാറുള്ളത്. അധികൃതർ നടത്തിയ പരിശോധനയിൽ ക്ലർക്കിന് പറ്റിയ തെറ്റാണ് ബില്ലിലെ പിഴവിന് കാരണമെന്ന് കണ്ടെത്തി. തുടർന്ന് 1300 രൂപയുടെ പുതിയ ബിൽ നൽകി.

Post a Comment

Previous Post Next Post