തമിഴ്‌നാട്ടില്‍ വീണ്ടും പ്ലസ് 2 വിദ്യാര്‍ത്ഥിനി ജീവനൊടുക്കി;രണ്ടാഴ്ചക്കിടെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനി

 


ചെന്നൈ: തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. രണ്ടാഴ്ചക്കിടെ തമിഴ്നാട്ടില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണിത്.

പഠിക്കാനുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്ന് ആത്മഹത്യാക്കുറിപ്പ് വ്യക്തമാക്കുന്നു. അമ്മ ശകാരിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കടലൂര്‍ എസ്പി ശക്തി ഗണേശന്‍ വ്യക്തമാക്കി.

തമിഴ്നാട് തിരുവള്ളൂരിനടുത്ത് കീഴ്ചേരിയിലെ സ്കൂള്‍ ഹോസ്റ്റലില്‍ ഇന്നലെ ആത്മഹത്യ ചെയ്ത പ്ലസ് ടു വിദ്യാര്‍ത്ഥിയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടക്കുന്ന തിരുവള്ളൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്ബില്‍ വന്‍ സുരക്ഷയും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Post a Comment

Previous Post Next Post