സ്‌കൂൾ ബസ് മറിഞ്ഞ് 16 വിദ്യാർത്ഥികൾ മരിച്ചു!

 


ഹിമാചൽ പ്രദേശിലെ കുളു ജില്ലയിൽ സ്കൂൾ ബസ് അപകടത്തിൽപെട്ട് 16ഓളം വിദ്യാർത്ഥികൾ മരിച്ചു. നിയോലി-ഷാൻഷെർ റോഡിലെ സൈഞ്ച് താഴ്‌വരയിലെ ജംഗ്‌ല പ്രദേശത്ത് വെച്ചാണ് ബസ് പാറക്കെട്ടിൽ നിന്ന് മറിഞ്ഞ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post