ഇടുക്കി ഏലപ്പാറയിൽ മണ്ണിടിച്ചലിൽ ഒരാൾ മരിച്ചു

 


ഇടുക്കി: ഏലപ്പാറയിൽ കോഴിക്കാനം എസ്‌റ്റേ‌റ്റിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ ജീവനക്കാരിയായിരുന്ന പുഷ്‌പയാണ് മരിച്ചത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. തൊഴിലാളികൾ താമസിക്കുന്ന ലയത്തിന് പിന്നിലെ മണ്ണാണ് ഇടിഞ്ഞുവീണത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് ഉടൻ രക്ഷാപ്രവർത്തനം  നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് ഇന്നലെ കനത്ത മഴയാണ് പെയ്തിരുന്നത്.


Post a Comment

Previous Post Next Post