കൊട്ടിയൂര്‍ ചുരം പാതയില്‍ വീണ വന്‍മരം മുറിച്ചുമാറ്റി

 


കേ​ള​കം: കൊ​ട്ടി​യൂ​ര്‍-​ബോ​യ്സ് ടൗ​ണ്‍ റോ​ഡ് ചു​ര​ത്തി​ല്‍ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ മ​രം ക​ട​പു​ഴ​കി.

ആ​ശ്ര​മം വ​ള​വി​ല്‍ ക​ട​പു​ഴ​കി​യ വ​ന്മ​രം കൊ​ട്ടി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി ന​മ്ബു​ടാ​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.


നാ​ട്ടു​കാ​ര്‍ ആ​ദ്യം വി​വ​ര​മ​റി​യി​ച്ച​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ല​ര്‍​ച്ചെ​ത​ന്നെ സ​ഹാ​യി​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി മ​ഴ​യ​ത്ത് വാ​ളു​പ​യോ​ഗി​ച്ച്‌ മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. മു​മ്ബും ഉ​രു​ള്‍​പൊ​ട്ട​ല്‍ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ സേ​വ​നം എ​ത്തി​ച്ച്‌ ശ്ര​ദ്ധേ​യ​നാ​ണ് ഇ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ 15 അം​ഗ സേ​ന​യും ക​ര്‍​മ​രം​ഗ​ത്തു​ണ്ട്.

Post a Comment

Previous Post Next Post