അര്‍ബുദമടക്കം രോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറഞ്ഞേക്കും: പ്രഖ്യാപനം ഓഗസ്റ്റ് 15 നെന്ന് സൂചന

 


ദില്ലി: മരുന്നുകളുടെ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍.എഴുപത് ശതമാനം വരെ വില കുറയ്ക്കുന്നത് കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയില്‍ ആണ്. ക്യാന്‍സര്‍, ഹൃദ്രോഗം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ വിലയാകും കുറയ്ക്കുക.

പ്രഖ്യാപനം ആഗസ്റ്റ് 15 ന് ഉണ്ടാകും എന്നാണ് വിവരം. ജൂലൈ 22ന് മരുന്ന് കമ്ബനികളുടെ യോഗം കേന്ദ്ര സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിരുന്നു. ഈ യോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് വില കുറയ്ക്കാനുള്ള നീക്കം. അവശ്യ മരുന്നുകളുടെ വില നിലവാരപ്പട്ടികയില്‍ കൂടുതല്‍ മരുന്നുകളെ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം.

അങ്ങനെ വന്നാല്‍ അതില്‍ ഉള്‍പ്പെടുന്ന രാസ ഘടകങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതല്‍ തുക ഈടാക്കാനാകില്ല. വില കുറയ്ക്കാനുമാകും. മരുന്ന് വില കൂടിയാലും കുറച്ചാലും അത് ഏറെ ബാധിക്കുക കേരളത്തെയാണ്. രാജ്യത്തെ മരുന്ന് വിപണിയുടെ 17ശതമാനവും കേരളത്തിലായതിനാലാണത്.

ജീവിതശൈലി രോഗങ്ങള്‍ക്കും അര്‍ബുദ രോഗത്തിനുമുള്ള ഭൂരിഭാഗം മരുന്നുകള്‍ക്കും നിലവില്‍ ജി എസ് ടി 12ശതമാനമാണ്. ഇത് കുറയ്ക്കാനായാല്‍ തന്നെ വിലയില്‍ ഗണ്യമായ മാറ്റം ഉണ്ടാകും. കഴിഞ്ഞ ഏപ്രിലില്‍ 40,000ല്‍ അധികം മരുന്നുകള്‍ക്ക് വില കൂടിയിരുന്നു. അന്ന് അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ - മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയര്‍ന്നിരുന്നു. വില നിയന്ത്രണ പട്ടികയിലുള്‍പ്പെട്ട ഈ മരുന്നുകള്‍ക്ക് പ്രതിവര്‍ഷം 10ശതമാനം വര്‍ധന നടത്താം, ഇതനുസരിച്ചാണ് ഏപ്രിലില്‍ വില കൂടിയത്. അവശ്യമരുന്നുകളുടെ പട്ടികയിലുള്ള പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, വൈറ്റമിന്‍ - മിനറല്‍ ഗുളികകള്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്ന് വില ഉയര്‍ന്നിരുന്നു. വിപണി വിലയുടെ അടിസ്ഥാനത്തിലുള്ള വില നിശ്ചയിക്കല്‍ അനുസരിച്ചാണ് മരുന്ന് നിര്‍മാണത്തിനുള്ള പാരസെറ്റമോള്‍ അടക്കം 871 രാസഘടകങ്ങള്‍ക്ക് വില കൂട്ടിയത്.



Post a Comment

Previous Post Next Post