കണ്ണൂര്‍: തളിപ്പറമ്പിനടുത്തുള്ള പാടിക്കുന്നില്‍ വന്‍തീപിടിത്തം.പ്ലൈവുഡ് ഫാക്ടറി കത്തിനശിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ബോയിലര്‍ ഘടിപ്പിച്ച കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ബോയിലറും കെട്ടിടവും പൂര്‍ണമായും അഗ്നിക്കിരയായി. തളിപ്പറമ്പ്, കണ്ണൂര്‍ എന്നിവടങ്ങളില്‍ നിന്നെത്തിയ രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഒരുമണിക്കൂറിലെ വെള്ളം ചീറ്റിയതിനെ തുടര്‍ന്നാണ് തീയണച്ചത്.
കണ്ണൂര്‍ ഫയര്‍സ്റ്റേഷന്‍ ഗ്രേഡ് അസി.സ്റ്റേഷന്‍ ഓഫിസര്‍ രാജീവന്‍, തളിപ്പറമ്പ് ഫയര്‍സ്റ്റേഷന്‍ അസി. ഓഫിസര്‍ ടി. അജയന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്സ് സംഘം തീയണക്കാന്‍ നേതൃത്വം നല്‍കി. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്ന് കരുതുന്നു. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പ്ലൈവുഡ് ഫാക്ടറിലെ യന്ത്ര ഉപകരണങ്ങളും മെറ്റീരിയലുകളും പാഴ്മരങ്ങളുമടക്കം ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

Post a Comment