കഞ്ചാവ് വില്പന: മംഗളൂരുവിൽ 12 വിദ്യാർത്ഥികൾ അറസ്റ്റിൽ. കൂടുതൽ പേരും കണ്ണൂർ സ്വദേശികൾ



മംഗളൂരുവിൽ കഞ്ചാവ് വിൽപന നടത്തിയതിൽ 12 കോളജ് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. ഇവർ കോളജിനകത്തും പുറത്തും മയക്കുമരുന്ന് വിൽക്കുന്നുണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. കോളജിൽ കഞ്ചാവ് ലഭിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 12 പേർ അറസ്റ്റിലായത്. അറസ്റ്റിലായ വിദ്യാർത്ഥികളിൽ കൂടുതൽ പേരും കണ്ണൂർ സ്വദേശികൾ.

എറണാകുളം തൃശൂർ സ്വദേശികളും അറസ്റ്റിലായവരിൽ ഉണ്ട്. കണ്ണൂർ പഴയങ്ങാടി സ്വദേശികളായ സനൂപ് അബ്ദുൽ ഗഫൂർ (21), മുഹമ്മദ് റഷീൻ (22), ഗുരുവായൂർ സ്വദേശി ഗോകുൽ കൃഷ്ണൻ (22), പാപ്പിനിശ്ശേരി സ്വദേശികളായ അമൽ (21), അഭിഷേക് (21), രാജപുരം സ്വദേശി കെ പി അനന്തു (18), ഹോസ്ദുർഗ് സ്വദേശി ഷാരോൺ (19), ഇരിട്ടി സ്വദേശി നിഥാൽ (21), തൃക്കരിപ്പൂർ സ്വദേശി ഷാഹിദ് (22), എറണാകുളം കല്ലൂർ സ്വദേശി ഫഹദ് ഹബീബ് (22), കോഴിക്കോട് മുക്കം സ്വദേശി റിജിൻ റിയാസ് (22) എന്നിവരാണ് അറസ്റ്റിലായത്.



Post a Comment

Previous Post Next Post