ശ്രീലങ്കയില്‍ ആഭ്യന്തര കലാപം രൂക്ഷമായതിന് പിന്നാലെ ഇന്ത്യയിലേക്ക് അഭയാര്‍ഥി പ്രവാഹത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്.
തമിഴ്നാട്ടിലെ രാമേശ്വരത്ത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ ജാഗ്രതാ നിര്‍ദേശവുമായി തമിഴ്നാട് ക്യൂബ്രാഞ്ച് രംഗത്തെത്തി.
ശ്രീലങ്കയിലെ തലൈ മാന്നാറില്‍നിന്ന് തമിഴ്നാട്, കേരള തീരത്ത് ആളുകളെത്താന്‍ സാധ്യതയുണ്ടെന്നാണ് പ്രധാന മുന്നറിയിപ്പ്. ഭക്ഷണവും സുരക്ഷിതവുമായ ജീവിതവും തേടിയാണ് പാക് കടലിടുക്ക് കടന്ന് ആളുകള്‍ രാമേശ്വരത്തേക്ക് എത്തുന്നത്.ശ്രീലങ്കന്‍ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കേരളാതീരത്തും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കടല്‍വഴി ശ്രീലങ്കയില്‍ നിന്ന് ആളുകള്‍ കേരളത്തിലേക്ക് എത്താനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ജാഗ്രത. മത്സ്യത്തൊഴിലാളി ജാഗ്രതാ സമിതികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശമുണ്ട്. സംശയകരമായ ബോട്ടുകളോ മറ്റോ കണ്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.

Post a Comment