സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ

 



സംസ്ഥാനത്ത് സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ശനിയാഴ്ച പവന് 480 രൂപ വര്‍ദ്ധിച്ച സ്വര്‍ണ വില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38680 രൂപയായി. വെളളിയാഴ്ച  ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 4835 രൂപയാണ് ഒരു ഗ്രാം 22 ക്യാരറ്റ് സ്വര്‍ണത്തിന്റെ വില. 


വെളളിയാഴ്ച 20 രൂപയുടെ ഇടിവുണ്ടായിരുന്നുവെങ്കിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ശനിയാഴ്ച ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. ഇന്നലെ 50 രൂപയാണ് ഉയര്‍ന്നത്. വെളളിയാഴ്ച  15 രൂപ കുറഞ്ഞിരുന്നു. കഴിഞ്ഞ ശനിയാഴ്ച 30 രൂപയുടെ ഇടിവുണ്ടായിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3995 രൂപയാണ്. ജൂണ്‍ മൂന്നിന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 45 രൂപ വര്‍ധിച്ചിരുന്നു.   




Post a Comment

Previous Post Next Post