മുഖ്യമന്ത്രിക്കെതിരെ കണ്ണൂരിൽ കരിങ്കൊടി പ്രതിഷേധം; പോലീസ് ജലപീരങ്കി പ്രയോഗിച്ചു




മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ഗസ്റ്റ്ഹൗസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.

മുഖ്യമന്ത്രി തളിപ്പറമ്പിലേക്ക് പോകുന്നതിന് മുന്നേയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയത്. കരിങ്കൊടിയുമായി എത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് സ്ഥാപിച്ച്‌ പൊലീസ് മാര്‍ച്ച്‌ തടഞ്ഞു. ഇത് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


കില ക്യാമ്പസിലെ പരിപാടിയില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി കണ്ണൂരിലെത്തിയത്. സുരക്ഷ കണക്കിലെടുത്ത് കണ്ണൂരിലെത്തിയ മുഖ്യമന്ത്രി ഗസ്റ്റ്ഹൗസിലാണ് താമസിച്ചത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച്‌ ശക്തമായ സുരക്ഷാ സന്നാഹമാണ് കണ്ണൂരില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്.

Post a Comment

Previous Post Next Post