ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് മോഷണം; നാല് കണ്ണൂർ സ്വദേശിക്കാർക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ്

 


എറണാകുളം: ആദായനികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞു ആലുവ നഗരമധ്യത്തിലെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും തട്ടിയ കേസിലെ നാല് പ്രതികളുടെ ലുക് ഔട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കി.

കണ്ണൂര്‍ ശങ്കരനല്ലൂര്‍ നഹല മഹല്‍ പി.കെ ഹാരിസ്, കണ്ണൂര്‍ പളളിപറമ്ബത്ത് അബ്‌ദുള്‍ ഹമീദ്, കണ്ണൂര്‍ ശങ്കരനല്ലൂര്‍ ബി.കെ അബൂട്ടി, ഗോവ ഗുരുദ്വാര ഡേവിഡ് ഡയസ് എന്നിവരുടെ ലുക് ഔട്ട് നോട്ടീസാണ് പുറത്തിറക്കിയത്. കേസില്‍ റെയില്‍വേ ജീവനക്കാരനായ മൗലാലി ഹബീബുല്‍ ഷെയ്‌ഖ് എന്നയാളെ കഴിഞ്ഞ ദിവസം അന്വേഷണസംഘം ഗോവയില്‍ നിന്ന് പിടികൂടിയിരുന്നു.

കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയ്‌ക്ക് ആലുവ ബാങ്ക് കവലയില്‍ മഹാരാഷ്‌ട്ര സ്വദേശിയായ സ്വര്‍ണ പണിക്കാരന്‍ സഞ്‌ജയ്‌യുടെ വീട്ടില്‍ നിന്നാണ് അഞ്ചംഗ സംഘം 50 പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയും കവര്‍ന്നത്.ആദായ നികുതി ഉദ്യോഗസ്ഥരെന്ന വ്യാജേനയായിരുന്നു പ്രതികള്‍ വീട്ടിലെത്തി പരിശോധന നടത്തിയത്. ഇതിനിടെ പണവും സ്വര്‍ണവും അപഹരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post