വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശിവന്‍ കുട്ടി




തിരുവനന്തപുരം:ഈ വര്‍ഷത്തെ ബോണസ് പോയിന്റുകള്‍ സംബന്ധിക്കുന്ന തീരുമാനമൊന്നും നിലവില്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടില്ല.

പ്ലസ് വണ്‍ പ്രവേശനത്തിന് വേണ്ടി ബോണസ് പോയിന്റായി വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും വി വന്‍കുട്ടി പറഞ്ഞു. ഇതിനു വേണ്ടി ഒരു ഏജന്‍സിക്കും വിദ്യാഭ്യാസ വകുപ്പ് അധികാരം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ലില്‍ നീന്തല്‍ പരിശീലനത്തിനിടെ 16 കാരനും അച്ഛനും മുങ്ങി മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു. വാസ്തവ വിരുദ്ധമായ പ്രചാരണങ്ങളില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വഞ്ചിതരാകരുതെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി.

Post a Comment

Previous Post Next Post