മഹാരാഷ്ട്രയില്‍ വീണ്ടും വന്‍ ട്വിസ്റ്റ്; ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി പദത്തിലേക്ക്

 


മുംബൈ:മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരത്തിലേക്ക്. പുതിയ മുഖ്യമന്ത്രിയായി ഏക്നാഥ് ഷിന്‍ഡെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ഇന്ന് രാത്രി 7.30നാണ് സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബി ജെ പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് മുഖ്യമന്ത്രി പദവിയിലേക്ക് ശിവസേനാ വിമത നേതാവിന്റെ പേര് പ്രഖ്യാപിച്ചത്. ഫഡ്‌നാവിസും ഷിന്‍ഡെയും ഗവര്‍ണറെ കണ്ട് എം എല്‍ എമാരുടെ പിന്തുണ അറിയിക്കുന്ന കത്ത് കൈമാറി. ശിവസേനാ വിമതര്‍ക്ക് 13 മന്ത്രി സ്ഥാനങ്ങള്‍ നല്‍കിയേക്കും.

ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകുമെന്നായിരുന്നു നേരത്തെയുള്ള സൂചനകള്‍. എന്നാല്‍, വന്‍ നാടകീയതക്കൊടുവില്‍ ശിവസേനയുടെ വിമത നേതാവിന്റെ പേര് ഫഡ്‌നാവിസ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു.

Post a Comment

Previous Post Next Post