കോഴിക്കോട്: ബസ്സില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയില്‍ നേരിട്ടെത്തിച്ച് മാതൃകയായി സ്വകാര്യ ബസ് ഡ്രൈവര്‍.
മത്സരയോട്ടത്തിന്റെ കാലത്ത് മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തവരുടെ ഇടയില്‍ അത്തോളി സ്വദേശി സന്ദീപ് ആണ് നല്ല മാതൃകയായത്. വടകര മുടപ്പിലാവില്‍ സ്വദേശി രാധയാണ് വൈകിട്ട് മൂന്നരയോടെ ബസ്സില്‍ കുഴഞ്ഞ് വീണത്. കണ്ണൂര്‍ റൂട്ടിലോടുന്ന KL 58 P7 119 നമ്ബര്‍ ബസ്സിലെ യാത്രക്കാരിയായിരുന്നു രാധ.
ഇവര്‍ കുഴഞ്ഞുവീണതോടെ ബസ് ഡ്രൈവര്‍ അത്തോളി സ്വദേശി സന്ദീപ് ബസ് കൊയിലാണ്ടി ആശുപത്രിയിലേക്ക് തിരിച്ചുവിടുകയും രാധയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കണ്ടക്ടര്‍ രാജേഷിന്റെ സഹായത്തോടെയാണ് കുഴഞ്ഞു വീണയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കോഴിക്കോട് കണ്ണൂര്‍ റൂട്ടിലോടുന്ന ഈ ബസ്സിന് സമയം തെറ്റിയതോടെ ട്രിപ്പ് മുടങ്ങുകയും ചെയ്തു. എങ്കിലും ഒരാളുടെ ജീവന്‍ രക്ഷിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ഡ്രൈവര്‍ സന്ദീപ് പറഞ്ഞു. രാധയെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം വിട്ടയച്ചു.
Post a Comment