ആലക്കോട് : തിമിരി ഗവ. യു.പി. സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സജീവ് ജോസഫ് എം.എൽ.എ. അറിയിച്ചു. സ്കൂളിനെ മികച്ച നിലവാരത്തിൽ ഉയർത്തുന്നതിനുവേണ്ടി ജനപ്രതിനിധികളുടെയും നാട്ടുകാരുടെയും നിരന്തര പരിശ്രമഫലമായാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് തുക അനുവദിച്ചതെന്ന് എം.എൽ.എ. പറഞ്ഞു.
Post a Comment