കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജീകരിച്ചു



കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ ഇ-വിസ കൗണ്ടർ സജ്ജീകരിച്ചു. ടെർമിനൽ കെട്ടിടത്തിൽ മൂന്നു കൗണ്ടറുകളാണ് തുറന്നിട്ടുള്ളത്. ഇന്റഗ്രേറ്റഡ് ചെക്ക്പോസ്റ്റ് (ഐ.സി.പി.) പട്ടികയിൽ കണ്ണൂരിനെയും ഉൾപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നു.

ഇതോടെ ഇ-വിസ വഴി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് കണ്ണൂർ വിമാനത്താവളം വഴിയും യാത്ര ചെയ്യാനാകും. ഇമിഗ്രേഷൻ വിഭാഗത്തിലെ ജീവനക്കാരെയാണ് ഇ-വിസ കൗണ്ടറിലും നിയോഗിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post